ഗ്രൂപ്പ് ഗുരുതരമല്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം : ബാക്കി നില്‍ക്കുന്ന വിഭാഗീയത അവസാനിപ്പിക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ടില്ലെന്ന് പിണറായി. അത്ര ഗുരുതരമായ സ്ഥിതിവിശേഷമൊന്നും പാര്‍ട്ടിയിലില്ല. ചിലയിടങ്ങളില്‍ നിലനില്‍ക്കുന്ന ചെറിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് ശേഷിയുണ്ട്.
കേരളത്തിന്റെ മുഴുവന്‍ നേതാവായ വിഎസിനെ ഒരു ഗ്രൂപ്പിന്റെ നേതാവായി ചുരുക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് പിണറായി ആരോപിച്ചു. സംസ്ഥാന സെക്രട്ടറിയായതിനാല്‍ തന്റെ പേരിലും പത്രക്കാര്‍ ഒരു ഗ്രൂപ്പിനെ പതിച്ചു തന്നിരിക്കുകയാണ്. ഇത്തരം പ്രചരണങ്ങള്‍ കൊണ്ടൊന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല.
പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പു നടക്കുന്നത് പുതുമയല്ല. ജനാധിപത്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് സ്വാഭാവികമാണ്. ആലപ്പുഴയിലെ വെട്ടിനിരത്തലിനെ പരാമര്‍ശിച്ച് പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ പാര്‍ട്ടിയുടെ എല്ലാ ശക്തിയുമുപയോഗിച്ച് പിന്തുണയ്ക്കുമെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications