ചില തപാല്‍ നിരക്കുകള്‍ കൂട്ടി
തിരുവനന്തപുരം: ചില തപാല്‍ നിരക്കുകള്‍ കൂട്ടി. ഫെബ്രുവരി ഒന്നു മുതലയയ്ക്കുന്ന സാമഗ്രികള്‍ക്ക് പുതുക്കിയ താരിഫ് ബാധകമായിരിക്കും.
എന്നാല്‍ എഴുത്തുപെട്ടികളില്‍ നിന്നും ഒന്നാം തീയതി രാവിലെ ശേഖരിക്കുന്ന സാമഗ്രികള്‍ക്ക് ഫൈന്‍ ബാധകമായിരിക്കുന്നതല്ല.
ഇനം തിരിവ് പ്രകാരം പുതുക്കിയ താരിഫ് 50 പൈസ മുതല്‍ മൂന്നു രൂപ വരെയാണ്. വി.പി.പി. എന്‍ക്വയറി ഫീ, ഇന്‍ലന്‍ഡിനുള്ള എയര്‍ സര്‍ചാര്‍ജ്ജ്, ബിസിനസ് റിപ്ലെ, പെര്‍മിറ്റ് ഫീ, റജിസ്റര്‍ ചെയ്ത സാമഗ്രികളിലെ അറ്റസ്റഡ് കോപ്പി ഫീ, റജിസ്റേര്‍ഡ് ചെയ്തതും അല്ലാത്തതുമായ സാമഗ്രികളിലെ ലേറ്റ് ഫീ തുടങ്ങിയവയിലാണ് താരിഫ് വര്‍ദ്ധന ഏര്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications