വിളകള്‍ക്ക് നികുതിയിളവ് നല്‍കിയേയ്ക്കും
തിരുവനന്തപുരം : ഇഞ്ചി കുരുമുളക് എന്നിവയ്ക്ക് നേരിയ നികുതിയളവുകള്‍ നല്‍കാന്‍ മന്ത്രിസഭ ആലോചിക്കുന്നു. വ്യാഴാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. നിലവിലുളള ചില ആനുകൂല്യങ്ങളുടെ വ്യാപ്തി കൂട്ടാനും പുതിയ സബ്സിഡികളും സഹായങ്ങളും അനുവദിക്കാനും മന്ത്രിസഭ തീരുമാനിക്കുമെന്നറിയുന്നു.
കാര്‍ഷിക മേഖലയിലും പരമ്പരാഗത തൊഴില്‍ മേഖലയിലും 100 കോടി രൂപ വീതമുളള ആശ്വാസ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുടങ്ങിക്കിടക്കുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അടക്കമുളള ക്ഷേമപെന്‍ഷനുകളുടെ കുടിശിക വിതരണം ചെയ്യും.
കയര്‍, കൈത്തറി മേഖലകളില്‍ റിബേറ്റ് സബ്സിഡി സംബന്ധിച്ച തീരുമാനവും ഉണ്ടാകുമെന്ന് കരുതുന്നു.












Click it and Unblock the Notifications