യുഎസ് റിപ്പോര്‍ട്ടറെ വധിക്കും: തീവ്രവാദികള്‍
ഇസ്ലാമബാദ്: തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന വാള് സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടര്‍ ഡാനിയല്‍ പേളിനെ 24 മണിക്കൂറിനുള്ളില്‍ വധിക്കുമെന്ന് പാക് തീവ്രവാദികള്‍. വാള് സ്ട്രീറ്റ് ജേര്‍ണലിന് ജനവരി 31 വ്യാഴാഴ്ച ലഭിച്ച തീവ്രവാദികളുടെ ഒരു ഇ-മെയില്‍ സന്ദേശത്തിലാണ് ഈ ഭീഷണി.
പാകിസ്ഥാനിലെ ചില വാര്‍ത്താമാധ്യമങ്ങള്‍ക്കും ഇതേ ഇ-മെയില്‍ സന്ദേശം ലഭിച്ചു. അതേ സമയം ഡാനിയല്‍ പേളിന്റെ തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി പൊലീസ് കരുതുന്ന ഷേഖ് മുബാരക് അലി ഗിലാനി എന്ന തീവ്രവാദി ജനവരി 30 ബുധനാഴ്ച കീഴടങ്ങി. പാക് പൊലീസിനു മുമ്പാകെയാണ് ഇയാള്‍ കീഴടങ്ങിയത്.
പേളിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നാണ് കീഴടങ്ങിയ ഗിലാനി പറയുന്നത്. അതേ സമയം താന്‍ നൂറുകണക്കിന് തീവ്രവാദികളെ പരിശീലിപ്പിച്ചിരുന്നുവെന്ന് ഗിലാനി വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ഇദ്ദേഹത്തില്‍ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പാക് പൊലീസ് അറിയിച്ചു.
ജാമിയത്ത് അല്‍-ഫുക്ര എന്ന നിരോധിച്ച തീവ്രവാദിസംഘത്തില്‍ പെട്ടയാളാണ് ഷേഖ് മുബാരക് അലി. തട്ടിക്കൊണ്ടുപോകപ്പെടുന്നതിന് മുമ്പ് ഡാനിയേല്‍ പേള്‍ ഏറ്റവും ഒടുവില്‍ കൂടിക്കാഴ്ച നടത്തിയത് ഷേഖ് മുബാരക് അലിയുമായാണ്.
പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാന് സൈനികവൃത്തങ്ങള്‍ ആരോപിച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് നിരുപമാ റാവു വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണത്തെ പരിഹസിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications