കലിക്കറ്റ് വിസി സിബിഐസഹായം തേടി
കോഴിക്കോട്: കലിക്കറ്റ് സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ വിസി സിബിഐ സഹായം തേടി. സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് സമഗ്രമായി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് വിസി ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു.
പെരിന്തല്‍മണ്ണ ഗവ. കോളേജിലാണ് ഡിഗ്രി ഇംഗ്ലീഷ് പരീക്ഷയുടെ ഒന്നാംപേപ്പര്‍ ചോര്‍ന്നത്. ചോദ്യക്കടലാസ്സിന്റെ രണ്ടു കെട്ടുകളും ആരോ പൊട്ടിച്ചിരുന്നു. രണ്ടു ചോദ്യപേപ്പര്‍ കാണാതാവുകയും ചെയ്തു. ജനവരി ഒമ്പതിനാണ് ഈ സംഭവം നടന്നത്.
പ്രശ്നത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ രണ്ടംഗ സിന്‍ഡിക്കേറ്റ് സമിതി പെരിന്തല്‍മണ്ണ ഗവ. കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്തു.












Click it and Unblock the Notifications