Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയിക്കേണ്ടത് ഇപ്പോഴെന്ന് ബര്‍ദാന്‍

പാലക്കാട് : കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എ.ബി. ബര്‍ദാന്‍. ലയിക്കുന്നതിന് ഏറ്റവും യോജിച്ച സമയം ഇതാണെന്നും സിപിഐ അഖിലേന്ത്യാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചുളള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ലയനവാദം ആവര്‍ത്തിച്ചത്. തിരുവനന്തപുരത്തു ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയനം സാദ്ധ്യമാക്കാനുളള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.

വര്‍ഗീയ കക്ഷികളുമായി കൂട്ടു ചേരുന്നെങ്കിലും കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണ്. രാജ്യത്ത് ഏറ്റവും പിന്തുണയുളള മതേതര കക്ഷിയായ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപ്ിഎമ്മും തീരുമാനിച്ചു. ഇതോടെ പിളര്‍പ്പിനു കാരണമായ തര്‍ക്കത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചത് പിഡിപി, ബിജെപി, മുസ്ലീംലീഗ് തുടങ്ങിയ വര്‍ഗീയ കക്ഷികളുടെ പിന്തുണയാണെന്ന് ബര്‍ദാന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+