Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കും

തിരുവനന്തപുരം : ഫിബ്രവരി ആറിന്റെ സമരത്തെ അവശ്യസേവന നിയമം(എസ്മ) ഉപയോഗിച്ച് നേരിടും. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ കടുത്ത നടപടികളുപയോഗിച്ച് നേരിടാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു.

വെള്ളം, വൈദ്യുതി എന്നിവയെയാണ് സാധാരണ അവശ്യ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇവയ്ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവും അവശ്യസേവനത്തിന്റെ പരിധിയില്‍ പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ജോലിയെടുക്കുന്നവരെ തടസ്സപ്പെടുത്തുന്നവരെ അറസ്റു ചെയ്യാന്‍ പൊലീസിന് ഈ നിയമം അധികാരം നല്‍കുന്നു. ജീവനക്കാരുടെ സമരം മൂലം തടസപ്പെടുന്ന സേവനം ജനങ്ങള്‍ക്ക് കിട്ടാനായി പൊലീസിനെയും പട്ടാളത്തെയും നിയോഗിയ്കാനും നിയമത്തില്‍ വകുപ്പുണ്ടെങ്കിലും അത് കേരളത്തില്‍ നടപ്പാക്കുക എളുപ്പമാവില്ല. സമരം ചെയ്യുന്നവരെ അറസ്റ് ചെയ്യുമെന്ന ഭീഷണിയാണ് സര്‍ക്കാരിന്റെ ഈ നിക്കം കൊണ്ട് ജീവനക്കാര്‍ നേരിടേണ്ടിവരുന്നത്.

ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് ജീവനക്കാരും, ശക്തമായി സമരത്തെ അടിച്ചമര്‍ത്തുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയാന്തരീക്ഷം വീണ്ടും കലുഷിതമാവുകയാണ്. സര്‍വശക്തിയുമുപയോഗിച്ച് സമരത്തെ പിന്തുണയ്ക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+