കൊച്ചിയിലേക്ക് കുവൈത്ത് എയര്‍ മാര്‍ച്ച് 24 മുതല്‍
നെടുമ്പാശേരി: കുവൈത്ത് എയര്‍ മാര്‍ച്ച് 24 മുതല്‍ കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വീസ് തുടങ്ങും.
ഞായര്‍, ചൊവ, വ്യാഴം ദിവസങ്ങളിലാണ് വിമാന സര്‍വീസ്. ജിദ്ദയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് വഴി കൊച്ചിയിലേക്ക് പോകുന്നതിന് കണക്ഷന്‍ വിമാനം ഏര്‍പ്പെടുത്തും. പുതിയ സര്‍വീസിനുള്ള ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി.
ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ ഒരു വിമാന സര്‍വീസ് കൂടി തുടങ്ങും. ഏപ്രില്‍ രണ്ട് മുതല്‍ തുടങ്ങുന്ന സര്‍വീസ് എല്ലാ വെള്ളിയാഴ്ചയുമാണ് ഉണ്ടാവുക. ഇപ്പോള്‍ ചൊവാഴ്ചയാണ് സര്‍വീസുള്ളത്.












Click it and Unblock the Notifications