Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കഴുത്തു ഞെക്കിക്കൊന്നു

തൃശൂര്‍ : വഴക്കിനിടയില്‍ യുവാവ് ഭാര്യയെ ഞെക്കിക്കൊന്നു. ഏങ്ങണ്ടിയൂര്‍ മീന്‍കടവ് റോഡില്‍ കടവില്‍ കൊട്ടുങ്ങല്‍ ബാബുരാജാണ് ഭാര്യ ഗീതയെ(34) കിടപ്പറയില്‍ കഴുത്തു ഞെക്കിക്കൊന്നത്. ബാബുരാജിനെ വാടാനപ്പളളി പൊലീസ് അറസ്റു ചെയ്തു.

പുലര്‍ച്ചെ ഒന്നരയ്ക്കാണ് കൊല നടന്നത്. വീടിനു മുന്നില്‍ കച്ചവടം നടത്തുന്ന ബാബുരാജ് രാത്രി കടപൂട്ടി വന്ന് ഭാര്യയോട് വഴക്കിട്ടു. വഴക്കിനിടയില്‍ ഗീതയെ കഴുത്തിന് ഞെക്കിപ്പിടിച്ച് കൊന്നെന്ന് ബാബുരാജ് പൊലീസിനോട് സമ്മതിച്ചു. കിടപ്പറയിലെ കട്ടിലില്‍ കാലുകള്‍ താഴേയ്ക്കിട്ട നിലയിലാണ് ജഡം കിടന്നത്.

വീടിനു പുറകില്‍ താമസിക്കുന്ന ജ്യേഷ്ഠന്‍ വിനയനോട് അര്‍ദ്ധരാത്രി ചെന്ന് ഗീതയ്ക്ക് നെഞ്ചു വേദനയാണെന്നും വീട്ടില്‍ കിടക്കുകയാണെന്നും പറഞ്ഞു. വിനയന്‍ വന്നുനോക്കിയപ്പോള്‍ മരിച്ചു കിടക്കുന്ന ഗീതയെയാണ് കണ്ടത്. ഒരു കൂസലുമില്ലാതെ ബാബുരാജ് അപ്പോഴും വീട്ടു മുററത്ത് രോഷാകുലനായി നില്‍ക്കുകയായിരുന്നെന്ന് പറയപ്പെടുന്നു.

കാര്യം മനസിലാക്കിയ വിനയന്‍ അയല്‍ക്കാരുടെ സഹായത്തോടെ പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിച്ച അയല്‍ക്കാരോടും ബാബുരാജ് തട്ടിക്കയറി. പുലര്‍ച്ചെ നാലുമണിക്ക് എത്തിയ പൊലീസ് ഇയാളെ അറസ്റു ചെയ്തു.

മാനസിക രോഗവും ഭാര്യയെ സംശയവും ഉളളതിനാല്‍ ഗീതയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പീഡനത്തില്‍ മനംനൊന്ത് ഏതാനും നാളുകള്‍ക്ക് മുമ്പ് ഗീത വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് മദ്ധ്യസ്ഥരിടപെട്ടാണ് വീണ്ടും ഗീത ബാബുരാജിനൊപ്പം താമസമാക്കിയത്. വാടാനപ്പളളി ബീച്ചിലെ ഒല്ലേക്കാട്ടില്‍ പരേതനായ രാമകൃഷ്്്ണന്റെ മകളാണ് ഗീത. വലപ്പാട് സിഐ സി.കെ.രാമചന്ദ്രന്‍ ഇന്‍ക്വസ്റ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+