പൊലീസ് കമ്മിഷണര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ഒരാളുടെ മരണത്തിനിടയാക്കിയ തുമ്പയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറടക്കം നാല്പതോളം പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ കേസെടുത്ത് അന്വേഷണംനടത്താന്‍ കോടതി ഉത്തരവ്.
കൊല, വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിംഗ്, ഡിവൈഎസ്പി രവിലാല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍, എസ്ഐമാരായ ഷാനവാസ്, ഷംസുദ്ദീന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന നാല്പതോളം പേര്‍ക്കുമെതിരെ കേസെടുക്കാനാണ് ഉത്തരവ്.
ലത്തീന്‍ കത്തോലിക്കാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് എ. ജെയിംസ് ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജിമേലാണ് മജിസ്ട്രേറ്റ് നിക്സണ്‍എം. ജോസഫ് നിര്‍ദേശം നല്‍കിയത്.
ഡിസംബര്‍ 28ന് രാവിലെ 11.30 ഓടെയാണ് തുമ്പ കടപ്പുറത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വെടിവെപ്പ് നടത്തിയത്. രാജീവ്നഗര്‍ പുതുവല്‍ പുരയിടത്തില്‍ വര്‍ഗീസ് ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications