മനസ് ശുദ്ധീകരിക്കാന്‍ വിശ്വമംഗള പ്രാര്‍ത്ഥന
കൊച്ചി : മനുഷ്യമനസിനെ ശുദ്ധീകരിക്കാന്‍ വിശ്വമംഗള പ്രാര്‍ത്ഥന.
നാഷണല്‍ തിങ്കേഴ്സ് ഫോറമാണ് പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്. ഫിബ്രവരി മൂന്നിന് രാവിലെ എറണാകുളം രാജേന്ദ്ര മൈതാനത്ത് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നീളും. മഹര്‍ഷി മഹാകവി ഗുരുശ്രീ കൃഷ്ണകുമാര്‍ജി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. പ്രസിദ്ധ ഫലിത സമ്രാട്ട് എന്‍.നന്ദകിശോര്‍ വിശ്വമംഗള പ്രാര്‍ത്ഥനയെക്കുറിച്ച് വിശദീകരണ പ്രഭാഷണം നടത്തും.
നല്ല മനുഷ്യര്‍ക്ക് നന്നായി ജീവിക്കാനുളള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നാഷണല്‍ തിങ്കേഴ്സ് ഫോറം. ലോകം നന്നാകാന്‍ മനുഷ്യന് നന്നാകണമെന്നും മനുഷ്യന് നന്നാകാന്‍ മനസ് നന്നാകണമെന്നും സംഘടന അനുശാസിക്കുന്നു.
മനുഷ്യമനസിന്റെ ശുദ്ധീകരണം ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വിശ്വമംഗള പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ ജനവരി ഒന്നിന് തൃശൂര്‍ തേക്കന്‍കാട് മൈതാനത്തും 13ന് മുംബെ ഗോരഗോണിലും പ്രാര്‍ത്ഥനയും അന്നദാനവും നടത്തി. ഈ ചടങ്ങിലും സത്യത്തിലും ധര്‍മ്മത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കണമെന്ന് സംഘടനയുടെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications