Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറ്റ് പരീക്ഷ: ബിഎഡ് വേണ്ട

തിരുവനന്തപുരം: എല്‍ബിഎസ് സെന്റര്‍ നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക്(മാര്‍ച്ച് 2002) രണ്ട് വിഭാഗക്കാര്‍ക്ക് ബിഎഡ് ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ അറിയിപ്പു പ്രകാരം എല്‍.ടി.ടി.സി യോഗ്യതയുള്ള, 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് സെറ്റ് പരീക്ഷ എഴുതാന്‍ ബിഎഡ് ആവശ്യമില്ല.

50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള സൈക്കോളജി, ഫിലോസഫി ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും സെറ്റ് പരീക്ഷയെഴുതാന്‍ ബിഎഡ് വേണ്ട. ഈ വിഭാഗത്തില്‍പെടുന്നവര്‍ക്ക് സെറ്റ് മാര്‍ച്ച് 2002 പരീക്ഷ എഴുതാന്‍ താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി രേഖകളും ഡിഡിയും സഹിതം ഫിബ്രവരി അഞ്ചിനകം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍, നന്ദാവനം, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം : 1. എല്‍ബിഎസ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 500 രൂപ ഡിഡി. പട്ടികജാതി-പട്ടികവര്‍ക്കാര്‍ക്ക് 250 രൂപയുടെ ഡിഡി.
2. പരീക്ഷാ എഴുതാന്‍ ഉദ്ദേശിക്കുന്ന വിഷയം,ജില്ല, പരീക്ഷാര്‍ത്ഥിയുടെ പേര്, സ്ഥിരമേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍
3. യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റിന്റെയും പകര്‍പ്പുകള്‍.
4. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലയില്‍ നിന്നോ ഓപ്പണ്‍ സ്കൂള്‍-കറസ്പോണ്ടന്‍സ് കോഴ്സ് വഴിയോ യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് ആ കോഴ്സിന്റെ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയുടെ അംഗീകാര സര്‍ട്ടിഫിക്കറ്റ്.
5. ആറു രൂപാ സ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+