സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചരണം തട്ടിപ്പ്
കണ്ണൂര്‍ : സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന പ്രചരണം തട്ടിപ്പാണെന്ന് വിഎസ്. കഴിഞ്ഞ സര്‍ക്കാരിനെ യുഡിഎഫ് കാരണമില്ലാതെ പഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരുകള്‍ വരും, പോകും. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആകെ ജോലി കഴിഞ്ഞ സര്‍ക്കാരിനെ അര്‍ത്ഥമില്ലാതെ വിമര്‍ശിക്കുക എന്നതു മാത്രമാണ്.
കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പലയിനങ്ങളിലും ലഭിക്കേണ്ട നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ചെയ്യേണ്ടത് ചെയ്യാതെ പൊതുജനത്തെയും ജീവനക്കാരെയും ദ്രോഹിക്കുക എന്ന ഒറ്റപ്പരിപാടിയാണ് ആന്റണിയ്ക്കുളളതെന്നും വിഎസ് ആരോപിച്ചു.












Click it and Unblock the Notifications