ബിന്‍ലാദന്‍ വീണ്ടും
വാഷിംഗ്ടണ്‍: വീണ്ടും അല്‍ ജസീറ ടെലിവിഷനില്‍ ഒസാമ ബിന്‍ലാദന്‍ പ്രത്യക്ഷപ്പെട്ടു. സപ്തംബര്‍ 11ന് ശേഷം ഒസാമ ബിന്‍ ലാദന്‍ അനുവദിച്ച ഒരേയൊരു അഭിമുഖമാണ് ഫിബ്രവരി ഒന്ന് വെള്ളിയാഴ്ച അല്‍ ജസീറ ടിവി സംപ്രേഷണം ചെയ്തത്.
യുദ്ധം അമേരിക്കയുടെ ഉള്ളിലേക്ക് നീങ്ങിയതായി ഈ അഭിമുഖത്തില്‍ ഒസാമ ബിന്‍ ലാദന്‍ പറയുന്നു. ഞങ്ങള്‍ ഈ യുദ്ധം തുടരും. ദൈവം അനുവദിക്കുകയാണെങ്കില്‍ വിജയം വരെ, അല്ലെങ്കില്‍ ദൈവത്തെ കണ്ടുമുട്ടും വരെ.- അഭിമുഖത്തില്‍ ബിന്‍ ലാദന്‍ പറഞ്ഞു.
സ്വാതന്ത്യ്രത്തിനും മനുഷ്യാവകാശത്തിനും അമേരിക്കയില്‍ മങ്ങലേറ്റിരിക്കുന്നു. അമേരിക്കന്‍ ഭരണകൂടം അവിടുത്തെ ജനങ്ങളെ അസഹനീയമായ നരകത്തിലേക്ക് നയിക്കുകയാണ്. അമേരിക്ക ഞങ്ങള്‍ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ത്തി. ഞങ്ങളുടെ മക്കളെ കൊന്നവരെ കൊല്ലാന്‍ ശ്രമിക്കുന്നതിനെ തീവ്രവാദമെന്ന് വിളിക്കാമെങ്കില്‍ ചരിത്രം ഞങ്ങളെ തീവ്രവാദികളെന്ന് സാക്ഷ്യപ്പെടുത്തട്ടെ.- അഭിമുഖത്തില്‍ വികാരനിര്‍ഭരനായി ബിന്‍ ലാദന്‍ പറഞ്ഞു. അല്‍ജസീറ ടിവിയുടെ കാബൂള്‍ റിപ്പോര്‍ട്ടര്‍ക്കാണ് ഒസാമ അഭിമുഖം നല്കിയിട്ടുള്ളത്.
ഒക്ടോബര്‍ 21നാണ് അല്‍ ജസീറ ഈ അഭിമുഖം നടത്തിയത്. പക്ഷെ ഇതുവരെയും ഈ അഭിമുഖം അവര്‍ സംപ്രേഷണം ചെയ്തിരുന്നില്ല. രണ്ടു മാസത്തിനുശേഷമാണ് അല്‍ ജസീറ ഇപ്പോള്‍ ഈ അഭിമുഖം സംപ്രേഷണം ചെയ്തത്.
സിഎന്‍എനുമായുള്ള ബന്ധം വിച്ഛേദിച്ചതായി ജനവരി 31 വ്യാഴാഴ്ച അല്‍ ജസീറ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രഹസ്യമായി സൂക്ഷിച്ചിരുന്ന ഒസാമ ബിന്‍ ലാദന്റെ ഈ അഭിമുഖത്തിന്റെ വീഡിയോ ആരോ മോഷ്ടിച്ച് ആര്‍ക്കൊക്കെയോ വിതരണം ചെയ്തിട്ടുണ്ടെന്നും അല്‍- ജസീറ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അല്‍-ജസീറയില്‍ നിന്നും ഈ അഭിമുഖത്തിന്റെ വീഡിയോ ചോര്‍ത്തിയവര്‍ക്ക് നേരെ കര്‍ശനനടപടിയെടുക്കുമെന്നും അല്‍- ജസീറ പറഞ്ഞു.












Click it and Unblock the Notifications