വാര്‍ത്താലേഖകനെ വിട്ടയക്കണം: യുഎസ്
വാഷിംഗ്ടണ്‍: യുഎസ് മാധ്യമപ്രവര്‍ത്തകനെ തട്ടികൊണ്ടുപോയ തീവ്രവാദിയുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് യുഎസ് വ്യക്തമാക്കി. ഡാനിയല്‍ പേളിനെ നിരുപാധികമായി വിട്ടയക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ തെക്കല്‍ ഏഷ്യന്‍ ബ്യൂറൊ ചീഫാണ് പേള്‍. മുംബൈ ആസ്ഥാനമാക്കിയാണ് പേള്‍ പ്രവര്‍ത്തിക്കുന്നത്.
തീവ്രവാദികള്‍ മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങളൊന്നും നടപ്പിലാക്കാവുന്നതല്ലെന്നും ഇതു സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടത്താനാവില്ലെന്നും യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞു.
ജനവരി 23നാണ് ഡാനിയേല്‍ പേളിനെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്.ഫിബ്രവരി ഒന്നിനുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പേളിനെ വധിക്കുമെന്നാണ് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എല്ലാ യുഎസ് മാധ്യമപ്രവര്‍ത്തകരും പാകിസ്ഥാന്‍ വിടണമെന്നും അമേരിക്ക തടവുകാരായി പിടിച്ചിട്ടുള്ള അല്‍ക്വെയ്ദ പ്രവര്‍ത്തകരെ കുറെക്കൂടി മാന്യമായി ഇവരോട് പെരുമാറണമെന്നതുമാണ് പ്രധാന ആവശ്യം.
അഫ്ഗാന്‍ യുദ്ധത്തില്‍ പിടിയിലായ തടവുകാര്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കണമെന്നാണ് തീവ്രവാദികള്‍ ആവശ്യപ്പെടുന്നത്. പാകിസ്ഥാനിലെ എല്ലാ യുഎസ് മാധ്യമപ്രവര്‍ത്തകരും യുഎസ് വിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പാക് ലക്ഷാധിപന്‍ സയിദ് മുബാറക് അലി ഗിയാനി തനിക്ക് പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടു.
പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിക്ക് താന്‍ വിലമതിക്കാനാവാത്ത പല സേവനങ്ങളും മുമ്പ് ചെയ്തിട്ടുണ്ടെന്നാണ് പാക് പൊലീസിന്റെ കസ്റഡിയില്‍ കഴിയുന്ന സയിദ് മുബാറക് അലി ഗിയാനി പറയുന്നത്. അഞ്ച് ലക്ഷത്തോളം ഡോളര്‍ ഒരു വര്‍ഷം സംഭാവനയായി ഗിയാനിക്ക് ലഭിക്കാറുമുണ്ടത്രെ.
രണ്ട് ദിവസം മുമ്പ് പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഗിയാനി പേളിനെ തട്ടികൊണ്ടുപോയതുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നാണ് പറയുന്നത്.












Click it and Unblock the Notifications