Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ: ബിജെപിക്ക് എന്‍ഡിഎ അജണ്ട

ലക്നോ: അയോധ്യാ പ്രശ്നത്തില്‍ എന്‍ഡിഎ അജണ്ടയില്‍ ഉറച്ചുനില്‍ക്കാന്‍ ബിജെപി തീരുമാനം. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിനായി ബിജെപി പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അയോധ്യാ പ്രശ്നത്തില്‍ എന്‍ഡിഎയുടെ നിലപാട് തന്നെയാണ് ബിജെപി ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സാസ്കാരിക പ്രശ്നമായാണ് അയോധ്യാ പ്രശ്നം നിലനില്‍ക്കുന്നതെങ്കിലും ബന്ധപ്പെട്ട കക്ഷികളുമായുള്ള ചര്‍ച്ചയിലൂടെയും എല്ലാവര്‍ക്കും സ്വീകാര്യമായ കോടതിവിധിയിലൂടെയും പ്രശ്നം പരിഹരിക്കാവുന്നതാണെന്ന് പത്രികയില്‍ പറയുന്നു.

പോട്ടോ മാതൃകയില്‍ ഒരു നിയമം ഉത്തര്‍പ്രദേശില്‍ കൊണ്ടുവരും. അനധികൃതമായി ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ബംഗ്ലാദേശുകാരെ കണ്ടെത്തി രാജ്യത്തു നിന്ന് പുറത്താക്കും. മുഖ്യമന്ത്രിയെ ലോകായുക്തിന്റെ പരിധിയില്‍ കൊണ്ടുവരും.

1.5 ലക്ഷം യുവാക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ നല്‍കുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+