അതിര്‍ത്തിയില്‍ വെടിവെപ്പ്
ജമ്മു : അതിര്‍ത്തിയില്‍ 37 ഇടത്ത് വെടിവെപ്പ്. നിയന്ത്രണ രേഖയ്ക്കിരുവശവും നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യാ-പാക് സേന ജമ്മു ഡിവിഷനിലാണ് വെടിവെപ്പു നടത്തിയത്. രണ്ടു ദിവസങ്ങളിലായി സേന പരസ്പരം വെടിയുതിര്‍ക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അര്‍നിയ, രാംഗര്‍, സാംബാ, ആര്‍ എസ് പുര, ഖോര്‍ എന്നീ പൊലീസ് സ്റേഷന്‍ പരിധികളിലെ 29 ഇടങ്ങളിലും വെടിവെപ്പുണ്ടായി. കത്വാ ജില്ലയിലും, രജോരി ജില്ലയിലും നിയന്ത്രണരേഖയില്‍ വെടിവെപ്പുണ്ടായി.
ഇന്ത്യയുടെ ഭാഗത്ത് ആളപായമോ, വസ്തു നാശമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications