ബാറ്ററി ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്റോര്‍ പര്‍ച്ചേസ് വിഭാഗം സര്‍ക്കാര്‍ വാഹനങ്ങള്‍ക്കായി ബാറ്ററി വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
എസ്പിക്കു മുകളിലുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലോകായുക്തയുടെ നിര്‍ദേശ പ്രകാരരമാണ് ഈ ഉത്തരവ്. ആറ് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒരു സ്വകാര്യ ബാറ്ററി നിര്‍മാണ കമ്പനിക്ക് കരാര്‍ നല്‍കിയതു മൂലം ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന പരാതിയെ തുടര്‍ന്ന് ലോകായുക്ത കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications