ചേകന്നൂര്‍ കേസ്: കേന്ദ്ര വിജിലന്‍സ് മേല്‍നോട്ടം വഹിക്കണം
കൊച്ചി: ചേകന്നൂര്‍ മൗലവി കേസില്‍ സിബിഐയുടെ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഇനിയും പിടികിട്ടാനുള്ള പ്രതികളില്‍ ചിലര്‍ വിദേശത്താണെന്നതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി സി. പി. അബ്ദുള്‍ അസീസ് മൗലവി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ഗള്‍ഫിലേക്ക് രക്ഷപ്പെട്ട കൊടിയത്തൂര്‍ അബ്ദുള്‍ റഹ്മാന്‍, ഉസ്മാന്‍ മുസലിയാര്‍ എന്നിവര്‍ക്ക് കേസില്‍ പങ്കുണ്ടെന്നാണ് സിബിഐ നിഗമനം. ഇവരെ പിടികൂടാന്‍ കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതി സിബിഐക്ക് കിട്ടിയിട്ടില്ല.












Click it and Unblock the Notifications