Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നിലപാടില്‍ നിന്ന് പിന്നോട്ടുപോവാന്‍ സര്‍ക്കാരിനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി. ഈ തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ചര്‍ച്ച മാത്രമേ ജീവനക്കാരുമായി സാധ്യമാവൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുമായി ഒരു ഏറ്റുമുട്ടലിന് സര്‍ക്കാരില്ല. എല്ലാ പ്രശ്നങ്ങളും അറിയുന്ന ജീവനക്കാര്‍ സര്‍ക്കാരുമായി സഹകരിക്കണം. ഫിബ്രവരി രണ്ട് ശനിയാഴ്ച ആലപ്പുഴ ഗസ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.

പ്രതിമാസം 140 കോടി രൂപയാണ് സര്‍ക്കാരിന് ബാധ്യതയായി വരുന്നത്. വരവില്‍ കവിഞ്ഞ ചെലവുമായി മുന്നോട്ടു പോവാന്‍ സര്‍ക്കാരിനാവില്ല. ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ.

കേന്ദ്രസര്‍ക്കാരില്‍ നിന്നും 200 കോടി സഹായം വാങ്ങിയാണ് ഈ മാസം ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തത്. ഇതു പോലെ എത്രകാലം സര്‍ക്കാരിന് മുന്നോട്ടു പോവാന്‍ കഴിയും. കഴിഞ്ഞ അഞ്ചു വര്‍ഷ കാലം കൊണ്ട് ഇരട്ടിയലധികമായ ഭരണച്ചെലവ് നിയന്ത്രിക്കാന്‍ ജീവനക്കാര്‍ കടപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുമായി ഏറ്റവുമേറെ സഹകരിച്ച മുഖ്യമന്ത്രി താനാണ്. രാജ്യത്ത് ആദ്യമായി ബോണസ് ഏര്‍പ്പെടുത്തിയതും തൊഴിലില്ലായ്മാവേതനം സംസ്ഥാനത്ത് നടപ്പിലാക്കിയതും താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.

എസ്മ അടിച്ചേല്പിക്കുകയല്ല. മുന്‍മുഖ്യമന്ത്രിമാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പിലാക്കുക മാത്രമാണ്- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+