കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വകുപ്പുകള്‍ അവശ്യസര്‍വീസുകള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തെ നേരിടാനായി 15 സര്‍ക്കാര്‍ വകുപ്പുകളെ സംസ്ഥാന അവശ്യസര്‍വീസ് നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയതായി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. രാമകൃഷ്ണന്‍ അറിയിച്ചു. സസ്പെന്‍ഷനും അറസ്റിനും സൗകര്യം നല്‍കുന്നതാണ് ഈ നിയമം. പൊതുജനതാല്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

അവശ്യ സര്‍വീസ് വകുപ്പുകളായി പ്രഖ്യാപിച്ച വകുപ്പുകള്‍

1. ഭക്ഷ്യസിവില്‍ സപ്ലൈസ്
2. വൈദ്യുതി
3. ജലവിതരണം
4. ആരോഗ്യം
5. ഗതാഗതം
6. മ്യൂസിയം
7. കോടതി
8. പരീക്ഷാ നടത്തിപ്പ്
9. ബജറ്റ് തയ്യാറാക്കല്‍
10. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം
11. വാണിജ്യനികുതി സംഭരണം, റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂജോലി
12. പൊലീസ്
13. അിശമനസേനാവിഭാഗം
14. സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം
15. ട്രഷറി സര്‍വീസ്

ഫിബ്രവരി 6 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തെ അവശ്യസേവന നിയമം(എസ്മ) ഉപയോഗിച്ച് നേരിടുന്നതിന്റെ ഭാഗമായാണിത്. ഡയസ്നോണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X