Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടാനപ്പളളിയില്‍ മദ്യദുരന്തം?

വാടാനപ്പളളി : സ്പിരിറ്റു കലര്‍ന്ന മദ്യം കഴിച്ച് യുവാവ് മരിക്കാനിടയായതിലെ ദുരൂഹുത തുടരുന്നു. വാടാനപ്പളളി ഹരിത നഗറിലെ മാങ്ങന്‍ അന്തോണിയുടെ മകന്‍ ജോണ്‍സണാണ് മരിച്ചത്. ജോണ്‍സണിനൊപ്പം മദ്യം കഴിച്ച സഹോദരനുള്‍പ്പെടെ മൂന്നു പേരെ തൃശൂര്‍ വെസ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്പിരിറ്റു ചേര്‍ന്ന മദ്യം എവിടെ നിന്നും ഇവര്‍ക്ക് ലഭിച്ചു എന്ന് ഇനിയും അറിവായിട്ടില്ല. ഒരു റിട്ടയേര്‍ഡ് സൈനികനില്‍ നിന്നാണ് രണ്ടു കുപ്പി റം വാങ്ങിയതെന്നു പറയപ്പെടുന്നു.

എന്നാല്‍ കണ്ടശാംകടവില്‍ നിന്നാണ് മദ്യം ലഭിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ ഏറെക്കാലമായി വ്യാജമദ്യക്കച്ചവടം നടക്കുന്നതായി പറയപ്പെടുന്നു. എന്നാല്‍ എക്സൈസ് അധികൃതര്‍ കാര്യമായ പരിശോധനയൊന്നും നടത്താറില്ല. ബാറുകളിലും വഴിപാടു പരിശോധനയ്ക്കപ്പുറം ഒന്നും നടക്കാറില്ലത്രേ. ഒരു മദ്യദുരന്തത്തിന്റെ നിഴല്‍ ഈ സംഭവത്തില്‍ കാണുന്നവരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+