ഐഎന്‍ടിയുസി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കൊച്ചി: ഐഎന്‍ടിയുസി പ്രവര്‍ത്തകനെ സിഐടിയു പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം വെട്ടിക്കൊന്നു.
എറണാകുളം പിറവത്തിനടുത്ത് മനീടില്‍ ഫിബ്രവരി രണ്ട് ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന മോഹനനെ (37) വീട്ടിനകത്ത് അതിക്രമിച്ചുകടന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
സാരമായി മുറിവേറ്റ മോഹനന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ മരിക്കുകയായിരുന്നു.
ചരക്ക് കയറ്റുന്നത് സംബന്ധിച്ച് ഈയിടെയുണ്ടായ ഒരു വാക്കേറ്റവുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications