ഡാനിയല്‍ പേള്‍ മരിച്ചെന്ന സന്ദേശം കളളം
കറാച്ചി : തട്ടിക്കൊണ്ടു പോകപ്പെട്ട അമേരിക്കയുടെ പത്രപ്രവര്‍ത്തന്‍ മരിച്ചെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു. ഡാനിയല്‍ പേള്‍ കൊല്ലപ്പെട്ടെന്ന് ഇ മെയില്‍ സന്ദേശത്തെതുടര്‍ന്നാണ് പാക് നിഷേധം. പേളിന്റെ മരണ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് സിന്ധ് പ്രവിശ്യയിലെ ആഭ്യന്തര സെക്രട്ടറി ബ്രിഗേഡിയര്‍ മുക്താര്‍ ഷേഖ് പറഞ്ഞു.
പേളിന്റെ ശവം കറാച്ചിയിലെ ശ്മശാനത്തില്‍ ഉണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് കറാച്ചിയിലെ 300 ഓളം ശ്മശാനങ്ങള്‍ പൊലീസ് അരിച്ചു പെറുക്കി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്ന് മുക്താര്‍ ഷേഖ് പറഞ്ഞു.
സിഎന്‍എന്നിനും ഫോക്സ് ന്യൂസ് ചാനലിനുമാണ് പേള്‍ കൊല്ലപ്പെട്ടെന്ന ഇ മെയില്‍ ലഭിച്ചത്.


Click it and Unblock the Notifications