ഒസാമ ജീവിച്ചിരിപ്പുണ്ട്: സൗദി രാജകുമാരന്‍
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സൗദി അറേബ്യയുടെ മുന്‍ ഇന്റലിജന്‍സ് മേധാവി.
ജീവനു വേണ്ടി ഒളിച്ചോട്ടം തുടരുന്ന ഒസാമ തന്റെ സംഘടനയില്‍ പെട്ടവരുമായി ബന്ധപ്പെടാനിടയില്ലെന്ന് തുര്‍കി അല്‍ ഫൈസല്‍ രാജകുമാരന്‍ സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അഫ്ഗാനിസ്ഥാനിലുള്ള ഒസാമയുടെ അനുയായികള്‍ ഉത്തരവുകള്‍ കൈമാറുകയും പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ടാവാം.
വൃക്ക സംബന്ധമായ രോഗം കാരണം ഒസാമ മരിച്ചിട്ടുണ്ടാവാമെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പ്രസ്താവനയെ കുറിച്ച് തനിക്കൊന്നും അറിയില്ല. മാസങ്ങള്‍ക്ക് മുമ്പ് ഇന്റലിജന്‍സ് മേധാവിയായിരിക്കെ ഒസാമ ആരോഗ്യവാനായി കഴിയുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട്.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇറാക്കിനെ യുഎസ് ആക്രമിക്കുകയാണെങ്കില്‍ അത് സദ്ദാം ഹുസൈനെ ലക്ഷ്യമാക്കിയുള്ളതാവണം. ഇറാക്ക് ജനതയെയും സദ്ദാം ഹുസൈനെയും വേര്‍തിരിച്ചു കാണാന്‍ യുഎസിന് കഴിയണം- സൗദി രാജകുമാരന്‍ പറഞ്ഞത്.












Click it and Unblock the Notifications