കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേള്‍ വധിക്കപ്പെട്ടെന്നും ഇല്ലെന്നും

  • By Staff
Google Oneindia Malayalam News

കറാച്ചി: തീവ്രവാദികള്‍ തട്ടികൊണ്ടുപോയ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേള്‍ വധിക്കപ്പെട്ടതായി സിഎന്‍എന്‍ ഉള്‍പ്പെടെയുളള മാധ്യമ കേന്ദ്രങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചു. യുഎസും പാകിസ്ഥാനും പേള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം പേളിനെ മോചിപ്പിക്കാനായി പുതിയ ചില ആവശ്യങ്ങള്‍ തീവ്രവാദികള്‍ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ വെച്ചതായും റിപ്പോര്‍ട്ടുണ്ട്. 200 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുന്ന തീവ്രവാദികള്‍ അറസ്റിലായ പാകിസ്ഥാനിലെ മുന്‍ താലിബാന്‍ അംബാസിഡര്‍ മുല്ല അബ്ദുള്‍ സലീം സയിഫിനെ വിട്ടുകിട്ടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടത്രെ.

പേള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും അത് അസത്യമായിരിക്കട്ടെ എന്നാണ് തങ്ങള്‍ ആശിക്കുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറഞ്ഞു. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടറാണ് പേള്‍.

പേള്‍ കൊല്ലപ്പെട്ടുവെന്ന് അറിയിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ മാധ്യമ കേന്ദ്രങ്ങള്‍ക്ക് ലഭിച്ചത് വ്യത്യസ്ത ഭാഷകളിലും വ്യത്യസ്ത ഇ-മെയില്‍ വിലാസങ്ങളില്‍ നിന്നുമായാണ്. എവിടെ നിന്നാണ് ഇ-മെയില്‍ അയച്ചിരിക്കുന്നതെന്ന് അനുമാനിക്കാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

അതിനിടെ, പേള്‍ കൊല്ലപ്പെട്ടതായും കറാച്ചിയിലെ ഒരു സെമിത്തേരിയില്‍ പേളിന്റെ മൃതദേഹം ഉപേക്ഷിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് പാകിസ്ഥാന്‍ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു. സെമിത്തേരികള്‍ പരിശോധിച്ചെങ്കിലും പേളിന്റെ മൃതദേഹം കണ്ടെത്താനായില്ലെന്ന് അവര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X