അംബാനിയുടെ ശംബളം എട്ടു കോടി
ദില്ലി : രാജ്യത്ത് ഏറ്റവുമധികം ശംബളം വാങ്ങുന്ന കമ്പനി മേധാവി ധീരുബായി അംബാനി. ഒരു കൊല്ലം റിലയന്‍സ് അദ്ദേഹത്തിന് നല്‍കുന്നത് എട്ടു കോടി 85 ലക്ഷം രൂപ. ഏറ്റവും വലിയ വിപണി മൂല്യമുള്ള വിപ്രോയുടെ മേധാവി അസിം പ്രേംജിയെ ബഹുദൂരം പിന്നിലാണ്. പ്രേംജിയുടെ ശംബളം നാലു കോടി 28 ലക്ഷം രൂപ. അംബാനിക്കു കിട്ടുന്നതിന്റെ നേര്‍പകുതി.
വിപണി മൂല്യത്തിന്റെ കാര്യത്തില്‍ വിപ്രോ തന്നെ മുന്നില്‍. 55,429.45 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ വിപണി മൂല്യം. റിലയന്‍സിന്റേത് 46,328.57 കോടി. ലിംക റെക്കോര്‍ഡ് ബുക്കിന്റെ 13-ാം ലക്കത്തിലാണ് ഈ കണക്കുകളുളളത്.
2000-01ല്‍ കമ്പനി മേധാവിയ്ക്ക്ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയത് റിലയന്‍സാണ്. മുന്‍വര്‍ഷത്തെക്കാള്‍ 73.87 ശതമാനം വര്‍ദ്ധനവാണ് ഇക്കുറി അംബാനിയ്ക്ക് റിലയന്‍സ് നല്‍കിയത്. തൊട്ടു പുറകില്‍ 7.13 കോടിയുമായി മുകേഷും അനില്‍ അംബാനിയുമുണ്ട്. ലിംകാ ബുക്ക് പറയുന്നു.
അസിം പ്രേംജിയുടെ ശംബള വര്‍ദ്ധനവ് 130.08 ശതമാനമാണ്. അടുത്ത സ്ഥാനം ഹീറോ ഹോണ്ടയുടെ ബ്രിജ് മോഹന്‍ ലാല്‍ മുഞ്ചലിന്. 118.75 ശതമാനം വര്‍ദ്ധനയോടെ 4.18 കോടി.
ഹിന്ദുസ്ഥാന്‍ ലിവറിനാണ് വരുമാനത്തില്‍ മൂന്നാം സ്ഥാനം. പോയ വര്‍ഷത്തെ അവരുടെ ആകെ വരവ് 43,825.29 കോടി. നാലാം സ്ഥാനത്തുളള ഇന്‍ഫോസിസിന് 37,569.74 കോടി വരവുണ്ട്.
അമേരിക്കയിലെ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുടെ ഓഹരി വിപണിയ്ക് രണ്ടു ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായും ലിംകാ റെക്കോര്‍ഡ് ബുക്ക് പറയുന്നു. ഐടി കമ്പനികളുടെ ഓഹരി നിലവാരം വന്‍തോതില്‍ ഇടിഞ്ഞു.












Click it and Unblock the Notifications