അദ്വാനിയെ വധിക്കാന്‍ ഗൂഢാലോചന
ദില്ലി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും കൂട്ടാളി ഛോട്ടാ ഷക്കീലും കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി ആജ്തക് ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാംഗ്ലൂരില്‍ വെച്ച് പൊലീസിന്റെ പിടിയിലായ അക്ബര്‍ എന്നയാളാണ് അദ്വാനിയെ വധിക്കാന്‍ ചോട്ടാ ഷക്കീല്‍ നടത്തിയ ആസൂത്രണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറ് പേരെ കൂടി പൊലീസ് അറസ്റ് ചെയ്തു.
അന്താരാഷ്ട്ര പിന്‍ബലമുള്ള തീവ്രവാദ സംഘടനകളും അദ്വാനിയെ വധിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് അദ്വാനിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications