ആഹാരം ശ്രദ്ധിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം
കൊച്ചി : ജീവിതചര്യയില്‍ മാറ്റം വരുത്തിയാല്‍ കൊളസ്ട്രോള്‍ കുറയും. കൊളസ്ട്രോള്‍ കുറഞ്ഞാല്‍ കുറേക്കാലം കൂടി ജീവിക്കാം. മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ നടന്ന സെമിനാറാണ് ജീവിതരീതിയിലെ നിയന്ത്രണം കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന വെളിപ്പെടുത്തിയത്.
പ്രായം ചെന്നവരെ വല്ലാതെ വിഷമിപ്പിക്കുന്ന വില്ലനാണ് കൊളസ്ട്രോള്‍. ഭക്ഷണരത്തിലെ ശ്രദ്ധയാണ് ഇവനില്‍ നിന്നും മോചനം നേടാന്‍ ഏറ്റവും എളുപ്പവഴി. കൃത്യമായ ആഹാരരീതി പിന്തുടരണം. എണ്ണയും കൊഴുപ്പുമുളള ആഹാരം ഒഴിവാക്കണം. അമിതമായ തടിയും കുറയ്ക്കണം. നിത്യവും വ്യായാമം. നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക. ഇത്രയുമായാല്‍ കൊളസ്ട്രോള്‍ കുറയും.
ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.ഹരിയാണ് സെമിനാര്‍ നയിച്ചത്. മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു വേണ്ടിയുളള ഫോറം മാസം തോറും ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അംഗങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കോര്‍ഡിനേറ്റര്‍ ഡോ.എം.എം. ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications