മുന്‍ എജിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. കെ. ദാമോദരനെതിരെ ഉന്നതതല വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് കമ്പ്യൂട്ടര്‍വത്കരിച്ചതില്‍ അഴിമതി കാട്ടിയെന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം.
കമ്പ്യൂട്ടര്‍വത്കരിക്കാന്‍ 11 ലക്ഷം രൂപയുടെ ടെന്റര്‍ അവഗണിച്ച് 24 ലക്ഷം രൂപയുടെ ടെന്ററിന് അനുമതി നല്‍കിയെന്നാണ് ആരോപണം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച പരാതി ലോകായുക്തിന് മുന്നില്‍ ലഭിച്ചിരുന്നു. ലോകായുക്ത് നിയമ പ്രകാരം അഡ്വക്കറ്റ് ജനറല്‍ പൊതുസേവകനല്ലെന്ന് ചൂണ്ടിക്കാട്ടി ഈ പരാതി തള്ളുകയായിരുന്നു.
സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ സ്റോര്‍ പര്‍ച്ചേസ് ചട്ടം ലംഘിച്ച് കമ്പ്യൂട്ടര്‍വത്കരണത്തിന് ടെന്റര്‍ ക്ഷണിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് 24 ലക്ഷം രൂപയുടെ ടെന്ററുറപ്പിച്ച് കമ്പ്യൂട്ടര്‍വത്കരണം നടത്തിയത്രെ.












Click it and Unblock the Notifications