സമരം ചെയ്യുന്നവര്‍ക്ക് ആറ് മാസം വരെ തടവ്
തിരുവനന്തപുരം: അവശ്യസര്‍വീസുകളായി പ്രഖ്യാപിച്ചിട്ടുള്ള വകുപ്പുകളിലെ ജീവനക്കാര്‍ സമരം ചെയ്താല്‍ ആറ് മാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാം.
എസ്സന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട് (എസ്മ) അനുസരിച്ച് അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിട്ടുള്ള വകുപ്പുകളിലെ ജീവനക്കാര്‍ നിയമം ലംഘിച്ചാല്‍ വാറന്റ് കൂടാതെ പൊലീസിന് അറസ്റ് ചെയ്യാം. ഇവര്‍ക്ക് ജാമ്യം അനുവദിക്കില്ല.
എസ്മ അനുസരിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നവരെയും സഹായിക്കുന്നവരെയും പൊലീസിന് അറസ്റ് ചെയ്യാം. നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ തന്നെയാണ് ഇവര്‍ക്കും ലഭിക്കുക.
ഒറ്റയ്ക്കോ കൂട്ടായോ ജോലി ചെയ്യാന്‍ വിസമ്മതിക്കുക, കൂട്ടമായി കാഷ്വല്‍ അവധിയെടുക്കുക, ഓവര്‍ടൈം ജോലിയുണ്ടെങ്കില്‍ അത് ചെയ്യാന്‍ വിസമ്മതിക്കുക, ജോലി ചെയ്യുന്നവരെ തടസപ്പെടുത്തുക എന്നിവയെല്ലാം നിയമം അനുസരിച്ച് സമരത്തിന്റെ നിര്‍വചനത്തില്‍ പെടും.
18 വകുപ്പുകളാണ് അവശ്യ സര്‍വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications