മൂന്ന് വകുപ്പുകള്‍ കൂടി അവശ്യ സര്‍വീസ്
തിരുവനന്തപുരം: എസ്മ അനുസരിച്ച് മൂന്ന് വകുപ്പുകളെ കൂടി അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു.
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്, അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ്, വനം വകുപ്പിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, ഫോറസ്റര്‍, ഗാര്‍ഡ്, വാച്ചര്‍ (റെയ്ഞ്ച് ഓഫീസര്‍, പ്രൊട്ടക്ടീവ് ഗാര്‍ഡ് വിഭാഗത്തില്‍ പെട്ടവര്‍) എന്നീ വകുപ്പുകള്‍ കൂടിയാണ് അവശ്യസര്‍വീസ് വിഭാഗത്തില്‍ പെടുത്തിയത്. നേരത്തെ 15 വകുപ്പുകള്‍ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിരുന്നു.
ഫിബ്രവരി ആറ് ബുധനാഴ്ച മുതലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ആരംഭിക്കുന്നതെങ്കിലും തിങ്കളാഴ്ച മുതലേ സെക്രട്ടറിയേറ്റ് സ്തംഭിക്കും. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കാന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ചൊവാഴ്ച സന്ദര്‍ശകര്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവാഴ്ച സെക്രട്ടറിയേറ്റ് പ്രകടനങ്ങളും മറ്റും നടക്കുകയാണെങ്കില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുമെന്ന ഭീതി മൂലമാണിത്. ഫലത്തില്‍ തിങ്കളാഴ്ച തന്നെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാവും.












Click it and Unblock the Notifications