Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്മയെ പേടിയില്ലെന്ന് ജീവനക്കാര്‍

തിരുവനന്തപുരം : എസ്മയ്ക്കു മുമ്പില്‍ കീഴടങ്ങില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍. എല്ലാ ഭീഷണികളെയും അതിജീവിച്ച് പണിമുടക്കില്‍ ഉറച്ചു നില്‍ക്കുമെന്ന്് ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചു. ജീവനക്കാരെ പാപ്പരാക്കാനുളള ഒരു നീക്കവും അനുവദിക്കില്ല.

ജീവനക്കാരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. കരിനിയമങ്ങള്‍ ഉപയോഗിച്ച് പണിമുടക്ക് പൊളിക്കാനാവില്ല. തൊഴിലില്ലായ്മ വേതനവും ബോണസും നല്‍കിയത് താനാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളളയാണെന്ന് എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി സി എച്ച് അശോകന്‍ പറഞ്ഞു.

ആനുകൂല്യങ്ങള്‍ ഒരു കാരണവശാലും പുനസ്ഥാപിക്കാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ചര്‍ച്ച നടത്തിയാലും നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഇതുവരെ കാണാത്ത സംഘര്‍ഷത്തിലേയ്ക്കാണ് നീങ്ങുന്നത്. ഭരണപക്ഷ യൂണിയനുകളും സമരത്തില്‍ നിന്നും പിന്മാറുകയില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+