Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമൂഹ്യ പ്രവര്‍ത്തനത്തിന് സുരേഷ് ഗോപി

തിരുവനന്തപുരം : സിനിമാതാരങ്ങള്‍ക്ക് സാമൂഹ്യപ്രവര്‍ത്തനം നിയമം മൂലം നിര്‍ബന്ധമാക്കണമെന്ന് സൂപ്പര്‍സ്റാര്‍ സുരേഷ് ഗോപി. നിശ്ചിത ദിവസങ്ങളില്‍ സിനിമാ താരങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. യഥാര്‍ത്ഥ ജീവിതത്തില്‍ താരങ്ങള്‍ക്ക് വളരെയേറെ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആദായ നികുതി നല്‍കുന്നതില്‍ മാത്രമൊതുങ്ങരുത് താരങ്ങളുടെ സാമൂഹിക പ്രതിബന്ധത. നാദാപുരവും മാറാടുമൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മാനവശേഷി വകുപ്പിന്റെ യൂത്ത് ക്ലബ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.

ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണ്. അവരെ കണ്ടെത്തി ചുമതലകള്‍ ഏല്‍പ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.

മദ്യത്തില്‍ നിന്നുളള വരുമാനം വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+