മാനനഷ്ടക്കേസില്‍ വിഎസിന് നഷ്ടപരിഹാരം
കൊച്ചി : അപകീര്‍ത്തിക്കേസില്‍ വിഎസിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ക്രൈം വാരികയ്ക്കെതിരെയാണ് വിധി. വാരിക ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍, എഡിറ്റര്‍ ജേക്കബ് മാന്‍കുന്നില്‍, ലേഖിക ഊര്‍മ്മിള, മനോലാകം പബ്ലിഷിംഗ് കമ്പനി എന്നിവരില്‍ നിന്നും നഷ്ടപരിഹാരവും കോടതിച്ചെലവും ഈടാക്കണമെന്ന് കോടതി ഉത്തരവിട്ടു.
ശബരിമലയില്‍ കോടികളുടെ വെട്ടിപ്പ് : അച്യുതാനന്ദന്‍ ഒരു കോടി കൈപ്പറ്റി എന്ന ശീര്‍ഷകത്തില്‍ 2000 ജൂണ്‍ 15ല്‍ ക്രൈം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് അപകീര്‍ത്തികരമെന്നാരോപിച്ച് വിഎസ് കോടതിയെ സമീപിച്ചത്.
തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനും പൊതുജന മദ്ധ്യത്തില്‍ താഴ്ത്തിക്കെട്ടാനുമാണ് അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ വിഎസ് ചൂണ്ടിക്കാട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സബ്ജഡ്ജി വി.ഫ്രാന്‍സിസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications