തലൈവിയെ തട്ടുമെന്ന് ഇ മെയില്‍; പ്രതി പിടിയില്‍
ചെന്നൈ : തലൈവിയുടെ തല കൊയ്യുമെന്ന് ഇ മെയില്‍ വഴി ഭിഷണിപ്പെടുത്തിയ വിരുതനെ പൊലീസ് പിടികൂടി. ജയലളിതയെയും വിദ്യാഭ്യാസ മന്ത്രി എം തമ്പിദുരൈയെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി നാഗര്‍ഗോവില്‍ കളക്ടറേറ്റിലേയ്ക്കാണ് സന്ദേശമയച്ചത്.
പ്ലസ് ടുവിലെയും 10-ാം ക്ലാസിലെയും പരീക്ഷകളുടെ ഇംപ്രൂവ്മെന്റില്‍ വരുത്തിയ വ്യത്യാസങ്ങളില്‍ മനം നൊന്ത വിദ്യാര്‍ത്ഥിയാണ് പ്രതി. ഇയാളെ തിരുനെല്‍വേലി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഫിബ്രവരി 18 വരെ റിമാന്‍ഡില്‍ വയ്ക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
നാഗര്‍കോവിലിലെ ഒരു ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് കേന്ദ്രത്തില്‍ നിന്നാണ് മെയില്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 18 കാരനായ ബാലുവാണ് മെയില്‍ അയച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാലു സുഹൃത്തായ മാധവന്‍ പിള്ളയുടെ പേരില്‍ മെയില്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് സന്ദേശം അയച്ചതെന്ന് ബാലു പൊലീസിനോട് വെളിപ്പെടുത്തി. ഈ ഭീഷണി മെയിലുകള്‍ താന്‍തന്നെയാണ് അയച്ചതെന്ന് ബാലു സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇത്തരത്തിലുളള മറ്റൊരു സന്ദേശം കരൂര്‍, മധുര, ഈറോഡ്, കാഞ്ചീപുരം എന്നീ കളക്ടറേറ്റുകളിലും ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications