പൊതുമേഖലാസ്ഥാപനങ്ങള്‍ പൂട്ടില്ല
ദില്ലി: പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകള്‍. ആഗോളവത്കരണത്തിന്റെ പേരില്‍ പൊതുമേഖഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ധാരണ ശരിയല്ല. പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ശ്രം അവാര്‍ഡുകള്‍ നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷേ നഷ്ടത്തിലോടുന്ന ഒരു പൊതുമേഖലാ സ്ഥാപനം അധികകാലം സര്‍ക്കാരിന് മുന്നോട്ടുകൊണ്ടു പോവാനാവില്ല. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരികയാണെങ്കില്‍ എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷമേ സര്‍ക്കാര്‍ അത് ചെയ്യുകയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ ജീവനക്കാരുടെ പ്രശ്നത്തിന് പ്രധാന പരിഗണന നല്‍കും.
വ്യവസായ രംഗത്തെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് തൊഴില്‍ നിയമങ്ങളില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. ഈ പരിഷ്കാരങ്ങള്‍ തൊഴിലാളിവിരുദ്ധമല്ല.
തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തൊഴിലാളികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കും. രാജ്യത്തെ സാമ്പത്തികസ്ഥിതിയെ സമഗ്രമായി സമീപിക്കണമെന്ന് വാജ്പേയി ആവശ്യപ്പെട്ടു.












Click it and Unblock the Notifications