Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ബുധനാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫിബ്രവരി നാല് തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

അതേ സമയം ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് നേതൃത്വം നടത്തിവരികയാണ്. കോണ്‍ഗ്രസ് അനുകൂല സംഘടനകളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും തിങ്കളാഴ്ച കോണ്‍ഗ്രസ് അനുകൂല സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ഏതാനും ആനുകൂല്യങ്ങള്‍ പുന: സ്ഥാപിച്ചാല്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ തയ്യാറാണെന്നാണ് അറിയുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പുന:സ്ഥാപിക്കുകയും മറ്റ് ജീവനക്കാരുടെ ലീവ് സറണ്ടര്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോള്‍ പുന:സ്ഥാപിക്കുമെന്ന് ഉറപ്പുതരികയും ചെയ്താല്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായേക്കും. കോണ്‍ഗ്രസ് സംഘടനകള്‍ പിന്മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായി സ്തംഭിക്കും.

അതേ സമയം കൂടുതല്‍ വകുപ്പുകളില്‍ എസ്മ പ്രയോഗിക്കാന്‍ സെക്രട്ടറിമാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+