Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്കുന്നവരുമായി ചൊവാഴ്ച ചര്‍ച്ച

തിരുവനന്തപുരം: ഫിബ്രവരി ആറുമുതല്‍ പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി ഫിബ്രവരി അഞ്ച് ചൊവാഴ്ച 10.30ന് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനു ശേഷം തിങ്കളാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ള സംഘടനകളുടെ രണ്ട് വീതം പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കും.

അതേ സമയം ജീവനക്കാരെ പ്രകോപിപ്പിച്ച് സമരമാര്‍ഗത്തിലേക്ക് തള്ളിവിടുകയാണ് സിപിഎം ചെയ്യുന്നത്. സമരം ചെയ്യുന്നവര്‍ക്കിടയിലേക്ക് എസ്എഫ്ഐ, സിഐടിയു, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അഴിച്ചുവിടാനാണ് സിപിഎമ്മിന്റെ നീക്കം.

കൊപ്ര, റബര്‍ സംഭരണം ത്വരിതപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊപ്ര സംഭരണം മാര്‍ക്കറ്റ് ഫെഡിനെ മാറ്റി കേരഫെഡിനെ ഏല്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+