കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആഭ്യന്തരകലഹം സൃഷ്ടിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആഭ്യന്തര കലഹത്തിലേക്ക് നയിക്കുന്ന നടപടികളാണ് ആന്റണി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ച് സംസ്ഥാനത്തെ ഭരണ സ്തംഭനത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷം ഒഴിവാക്കണമെന്ന് പത്മനാഭന്‍ ആവശ്യപ്പെട്ടു. ഫിബ്രവരി നാല് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുമായി ചര്‍ച്ച നടത്താതെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ തീര്‍ത്തും ഏകാധിപത്യപരമായാണ് പെരുമാറുന്നത്. എസ്മ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരിന് ധാര്‍മികമായ അവകാശമില്ല. ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടത് മന്ത്രിതലത്തിലാണ്. മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്- പത്മനാഭന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X