കൊപ്ര സംഭരണം ഊര്‍ജിതമാക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : കൊപ്ര സംഭരണം ഊര്‍ജിതമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി ആന്റണി അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാന മാര്‍ക്കറ്റിംഗ് ഫെഡറേഷനെ ഇക്കുറി സംഭരണ ചുമതല ഏല്‍പ്പിക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു.
സംഭരണ ഏജന്‍സികളെ കണ്ടെത്താനുളള ചുമതല കേരഫെഡിനും സഹകരണ ഉപഭോക്തൃ ഫെഡറേഷനുമാണ്.
റബര്‍ സംഭരണവും ഊര്‍ജിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. കയറ്റുമതിയില്‍ നഷ്ടം വന്നവര്‍ക്കായി 40 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച 210 കോടിയുടെ ആശ്വാസ പദ്ധതിയുടെ ഭാഗമാണിത്.












Click it and Unblock the Notifications