ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി; രണ്ട് പേര്‍ അറസ്റില്‍
കാസര്‍കോട്: പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഒരു സ്ത്രീയടക്കം രണ്ട് പേര്‍ അറസ്റിലായി. കുമ്പളയിലെ കമല (35), സുരേഷ് (33) എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്.
ഒരു ഫോട്ടോഗ്രാഫറായ സുരേഷുമായി ഗൂഢാലോചന നടത്തിയതിനു ശേഷം കമല പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അവിടെ വെച്ച് സുരേഷ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തന്റെ അമ്മാവനാെേടൊത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ജനവരി 27ന് കമലയുടെ മകളായ ശ്രീജ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ശ്രീജയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു ക്ഷണം. വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അന്ന് രാത്രി അവിടെ താമസിക്കാന്‍ കമലയും ശ്രീജയും ആവശ്യപ്പെട്ടു. വീട്ടില്‍ വെച്ച് രാത്രിയില്‍ സുരേഷ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി.
പിറ്റേന്ന് അതിരാവിലെ തന്നെ കമല പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ കൊണ്ടുവിട്ടു. അടുത്തുള്ള കോണ്‍വെന്റിലെ കന്യാസ്ത്രീകളോട് പെണ്‍കുട്ടി സംഭവത്തെ കുറിച്ച് പറഞ്ഞു. തുടര്‍ന്ന് കന്യാസ്ത്രീകള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളെ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അതിനിടെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications