Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗന്ദര്യമത്സരം എസ്എഫ്ഐക്കാര്‍ തടസപ്പെടുത്തി

കണ്ണൂര്‍: നഗരത്തിലെ ഒരു സ്വകാര്യ ബ്യൂട്ടി പാര്‍ലര്‍ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് അക്രമവും ലാത്തിച്ചാര്‍ജുമുണ്ടായി.

ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പൊലീസുകാരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

പേരാവൂറിലെ സ്നേഹഭവന് ഫണ്ട് ശേഖരിക്കുന്നതിനായി സാലീസ് ബ്യൂട്ടി പാര്‍ലറാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. മത്സരം തടയുമെന്ന് എസ്എഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും എസ്ഐഒയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫിബ്രവരി മൂന്ന് ഞായറാഴ്ച വൈകുന്നേരം 6.30നായിരുന്നു മത്സരം. മത്സരം നടക്കുന്ന മസ്കറ്റ് പാരഡൈസിനു മുന്നില്‍ വൈകുന്നേരം ആറ് മണിയോടെ നൂറു കണക്കിന് എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തി. ഗേറ്റിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി പ്രതിഷേധക്കാര്‍ അകത്തേക്ക് കടന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അക്രമത്തില്‍ പങ്കെടുക്കാനെത്തിയവരും സംഘാടകരും ഓടി രക്ഷപ്പെട്ടു.

ഓഡിറ്റോറിയത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. പൊലീസുകാരെ പ്രകടനക്കാരില്‍ ചിലര്‍ ആക്രമിക്കുകയും ചെയ്തു. ഓഡിറ്റോറിയത്തില്‍ നിന്ന് മുഴുവനാളുകളും പുറത്തിറങ്ങിയതോടെ പ്രകടനക്കാരും പുറത്തേക്ക് വന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+