മെഡിക്കല്‍ കോഴ്സുകളുടെ ഫീസ് അഞ്ചിരട്ടിയാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മെഡിക്കല്‍ കോഴ്സുകളുടെ ഫീസ് അഞ്ചിരട്ടിയാക്കാന്‍ മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച് മന്ത്രിസഭ തീരുമാനമെടുക്കും.
ഫീസ് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ടി. എം. ജേക്കബ്, ഡോ. എം. കെ. മുനീര്‍, ഡോ. എം. എ. കുട്ടപ്പന്‍ എന്നിവരടങ്ങിയ സമിതിയാണ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെ ട്യൂഷന്‍ ഫീസ് 1750 രൂപയില്‍ നിന്ന് 8750 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. ബി ഫാം, ബി എസ്സി (നഴ്സിംഗ്), ബിഎസ്സി (ലാബ് ടെക്നീഷ്യന്‍) എന്നിവയുടെ ഫീസ് 5900 രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. 1180 രൂപയാണ് ഈ കോഴ്സുകളുടെ ഇപ്പോഴത്തെ ഫീസ്. ഈ അഞ്ച് കോഴ്സുകളുടെ പലവക ഫീസും വാന്‍ ഫീസും 1000 രൂപ വീതമാക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫീസ് ഉയര്‍ത്തുന്നത് ഫിബ്രവരി പകുതി വരെ നീട്ടിവെക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
എംബിബിഎസ്സിനും ബിഡിഎസിനും 20,000 രൂപയും മറ്റ് കോഴ്സുകള്‍ക്ക് 15,000 രൂപയും ഫീസ് ഏര്‍പ്പെടുത്താനായികുന്നു മെഡിക്കല്‍ വിദ്യാഭ്യാസ സമിതിയുടെ ശുപാര്‍ശ. ഈ നിര്‍ദേശം ഉപസമിതി അംഗീകരിച്ചില്ല.












Click it and Unblock the Notifications