Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചയ്ക്ക് വഴങ്ങി; സമരം ഒഴിവാകുമെന്നുറപ്പില്ല

തിരുവനന്തപുരം : ഒടുവില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വഴങ്ങി. പണിമുടക്കുന്ന സംഘടനകളുമായി ചൊവാഴ്ച രാവിലെ 10.30ന് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സമരം ഒഴിവാകുമെന്നുറപ്പില്ല. സര്‍ക്കാരും ജീവനക്കാരും തങ്ങളുടെ നിലപാടില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ബുധനാഴ്ച നിശ്ചലമാകാന്‍ തന്നെയാണ് സാദ്ധ്യത.

ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുകയും പതിവു പോലെ ശംബളം ഒന്നാം തീയതി നല്‍കുകയും ചെയ്യണമെന്നാണ് ജീവനക്കാരുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ ഇനി ചര്‍ച്ച നടത്തിയാലും സര്‍ക്കാരിന് പുതിയ നിര്‍ദ്ദേശങ്ങള്‍ വയ്ക്കാനില്ല.

ഭൂരിപക്ഷം മന്ത്രിമാരും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട എന്ന ചിന്താഗതിക്കാരാണ്. മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും സമരത്തെ അടിച്ചമര്‍ത്തണം എന്നു വാദിക്കുന്നതിനാല്‍ മന്ത്രിസഭയില്‍ നിന്നും ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവില്ല.

അതിനിടെ പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തുക, ക്ലാസ് ഫോര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക എന്നീ തീരുമാനങ്ങള്‍ വഴി ഭരണപക്ഷ യൂണിയനുകളെ സമരത്തില്‍ നിന്നടര്‍ത്തി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് അനുകൂല സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

സിപിഐ അനുകൂല യൂണിയനായ ജോയിന്റ് കൗണ്‍സിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന അഭിപ്രായക്കാരാണ്. ജീവനക്കാരെല്ലാം മനസു കൊണ്ടു പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന അഭിപ്രായക്കാരായതിനാല്‍ പൊതു വികാരത്തില്‍ നിന്നും എന്‍ജിഒ യൂണിയനും ഒഴിഞ്ഞു നില്‍ക്കാല്‍ കഴിയില്ലെന്നും ഈ ആശയത്തിന്റെ വക്താക്കള്‍ വാദിക്കുന്നു.

നികുതി പിരിവ് കാര്യക്ഷമമായി നടത്തേണ്ട മാസങ്ങളാണ് ഫിബ്രവരിയും മാര്‍ച്ചും. ഈ സമയത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കുന്നതും ജീവനക്കാര്‍ സമരം ചെയ്യുന്നതും ഖജനാവിന് ദോഷം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ദര്‍ സൂചിപ്പിച്ചിട്ടുണ്ട്. പരീക്ഷകളുടെ കാലമായതിനാല്‍ സ്ക്കൂളുകളെയും സമരം ദോഷകരമായി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+