Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് നിലപാട് ഇന്ത്യയ്ക്ക് സഹായകരം

തിരുവനന്തപുരം: തെക്കേ ഏഷ്യയിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ യുഎസ് താത്പര്യം പ്രകടിപ്പിക്കുന്നത് തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സഹായകരമാകുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ റോബര്‍ട്ട് ബ്ലാക്വില്‍ പറഞ്ഞു.

ഫിബ്രവരി നാല് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബ്ലാക്വില്‍.

അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ ഭരിച്ച 10 വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ തെക്കേ ഏഷ്യയോട് നേരത്തെ അമേരിക്കയ്ക്ക് യാതൊരു താത്പര്യവുണ്ടായിരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിലും സ്ഥിരമായ ഒരു താത്പര്യം അമേരിക്കയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍ സപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തിന് ശേഷം അമേരിക്കയുടെ നിലപാടില്‍ മാറ്റം വന്നിരിക്കുന്നു.

ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനുള്ള ബുഷ് ഭരണകൂടത്തിന്റെ താത്പര്യം, പാകിസ്ഥാനെ ഒരു ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുള്ള പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ശ്രമങ്ങള്‍, അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, മധ്യ ഏഷ്യയിലുള്ള യുഎസിന്റെ താത്പര്യം തുടങ്ങിയവയാണ് യുഎസ് നിലപാടില്‍ മാറ്റം വരുത്തിയത്.

അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം തീവ്രവാദികളെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സഹായകരമാവും. ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇന്ത്യയുടെ പ്രശ്നങ്ങളില്‍ അമേരിക്ക പ്രത്യേക താത്പര്യം കാട്ടുന്നുണ്ട്.- ബ്ലാക്വില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+