ഡാനിയല്‍ പേള്‍ : പ്രതിയെ യുഎസിന് കൈമാറും
ഇസ്ലമാബാദ് : ഡാനിയല്‍ പേളിന്റെ റാഞ്ചലുമായി ബന്ധപ്പെട്ട് അറസ്റിലായ മുബാറക് അലി ഷാ ഗിലാനിയെ അമേരിക്കയ്ക്ക് വിട്ടു കൊടുക്കും. പേളിനെ മോചിപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി യുഎസ് ഡെപ്യൂട്ടി സെക്രട്ടറി കെന്നത്ത് ഡാം പാകിസ്താനിലെത്തിയിട്ടുണ്ട്. മുഷാറഫുമായി ഡാം ഉടന്‍ ചര്‍ച്ച നടത്തും.
റാഞ്ചല്‍ സംഘത്തിലെ പ്രധാനിയാണ് ഗലാനി എന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ തനിക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് ഇയാള്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് പറയുന്നത്. പേളിനെ ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരം നല്‍കാന്‍ ഇയാള്‍ക്ക് കഴിയുന്നില്ല. പാക് ഉദ്യോഗസ്ഥര്‍ ഇയാളിലാണ് ഇന്ത്യന്‍ ബന്ധം ആരോപിച്ചിരിക്കുന്നത്. റാഞ്ചലിനു മുമ്പ് ഇന്ത്യയുടെ മൂന്ന് ഉയര്‍ന്ന ഉദ്യോസ്ഥരെ ഫോണ്‍ ചെയ്തെന്നാണ് പാക് ആരോപണം. ഇതും ഗിലാനി നിഷേധിച്ചിട്ടുണ്ട്.
അമേരിക്കയിലെ ചില അജ്ഞാത ഏജന്‍സികളില്‍ നിന്നും ഇയാള്‍ നാലു ലക്ഷം ഡോളര്‍ കൈപ്പറ്റിയെന്ന തെളിവ് യുഎസ് ഉദ്യോഗസ്ഥര്‍ ഹാജരാക്കിയതിനാലാണ് ഗിലാനിയെ അമേരിക്കയ്ക്ക് കൈമാറുന്നത്.
എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകി കെന്നത്ത് ഡാം മുഷാറഫിനെ സന്ദര്‍ശിക്കുമെന്ന് യുഎസ് എംബസി വൃത്തങ്ങളും പാക് അധികൃതരും വ്യക്തമാക്കി.












Click it and Unblock the Notifications