Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്ഡിഎം പ്രവര്‍ത്തനം വിപുലീകരിക്കുന്നു

തിരുവനന്തപുരം: ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹേയ്സിന്റെ സഹോദര സ്ഥാപനമായ ഹേയ്സ് ഡോക്യുമെന്റ് മാനേജ്മെന്റ് (എച്ച്ഡിഎം) ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നു. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതോടെ 5000 ത്തോളം പുതിയ തൊഴില്‍ സാധ്യതളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നാല് കോടി മുതല്‍ അഞ്ച് കോടി വരെ പൗണ്ടാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതെന്ന് എച്ച്ഡിഎം മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഐടി മേഖല കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലും ചെന്നൈയിലുമാണ് എച്ച്ഡിഎമ്മിന് ഇപ്പോള്‍ ഓഫീസുകളുളള്ളത്. ബിസിനസ് വികസിപ്പിക്കുന്നതിനനുസരിച്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും. 700 പേരാണ് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നത്.

കമ്പനിയുടെ വിപുലീകരണത്തിനായ1.4 ഏക്കര്‍ സ്ഥലം ടെക്നോപാര്‍ക്കില്‍ വാങ്ങിയിട്ടുണ്ട്. കമ്പനി വിപുലീകരിക്കുന്നതോടെ ഇവിടെയുള്ള ജീവനക്കാരുടെ എണ്ണം ആയിരമാവും. ചെന്നൈയില്‍ രണ്ട് ഘട്ടങ്ങളിലായി കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് പദ്ധതി. ഇവിടെയും ജീവനക്കാരുടെ എണ്ണം ആയിരമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+