സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: പണിമുടക്കിന് ആഹ്വാനം ചെയ്ത വിവിധ സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി എ. കെ. ആന്റണി ചര്‍ച്ച ആരംഭിച്ചു.
ഫിബ്രവരി അഞ്ച് ചൊവാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് ചര്‍ച്ച തുടങ്ങിയത്. തൈക്കാട് ഗസ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച.
ധനമന്ത്രി കെ. ശങ്കരനാരായണന്‍, ഘടകകക്ഷി മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ സംഘടനകളുടെ പ്രതിനിധികളായി 66 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പരിശോധനയ്ക്കു ശേഷമാണ് ഇവരെ ഗസ്റ് ഹൗസിലേക്ക് കടത്തിവിട്ടത്.
വാര്‍ത്താ ലേഖകരെ ഗസ്റ് ഹൗസില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് വാര്‍ത്താ ലേഖകര്‍ ഗസ്റ് ഹൗസ് കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications