കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ന്യന്‍ രവീന്ദ്രന്‍, കെ. സി. പിള്ള സിപിഐ അസി.സെക്രട്ടറിമാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ അസിസ്റന്റ് സെക്രട്ടറിമാരായി പന്ന്യന്‍ രവീന്ദ്രനെയും കെ. സി. പിള്ളയെയും തിരഞ്ഞെടുത്തു. ഫിബ്രവരി നാല് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഇരുവരെയും തിരഞ്ഞെടുത്തത്.

19 പേരടങ്ങിയ സംസ്ഥാന നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ കെ. പി. പ്രഭാകരനാണ്.

പന്ന്യന്‍ രവീന്ദ്രന്‍ നിലവിലുള്ള അസിസ്റന്റ് സെക്രട്ടറിയാണ്. സിപിഐ മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കെ. സി. പിള്ള.

പി. കെ. വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ. പി. പ്രഭാകരന്‍, കെ. ഇ. ഇസ്മയില്‍, സി. കെ. ചന്ദ്രപ്പന്‍, സി. ദിവാകരന്‍, കെ. പി. രാജേന്ദ്രന്‍, സി. എ. കുര്യന്‍, പി. കെ. രാഘവന്‍, എം. റഹ്മത്തുള്ള, ഇ. ചന്ദ്രശേഖരന്‍, ബിനോയ് വിശ്വം, സി. എന്‍. ചന്ദ്രന്‍, മീനാക്ഷി തമ്പാന്‍, സത്യന്‍ മൊകേരി, കെ. സി. പിള്ള, കാനം രാജേന്ദ്രന്‍, എസ്, ശിവശങ്കരപിള്ള എന്നിവരാണ് സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X